Categories
business international Kerala national news

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി സോനാപ്പൂര്‍ ഷോറൂമില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 1 ഡയമണ്ട് നെക്ലേസ്, 5 ഡയമണ്ട് മോതിരങ്ങള്‍, 2 സ്മാര്‍ട്ട്‌ ഫോണുകള്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
ഫുജേറ, റാസല്‍ഖൈമ, അബുദാബി, ഷാര്‍ജ, റിയാദ്, ദമാം, ദോഹ, മനാമ എന്നിവിടങ്ങളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ പുതിയ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബോചെ അറിയിച്ചു. ദുബായ് സോനാപ്പൂര്‍ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 10,11,12 തിയ്യതികളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest