
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയിൽ തെറ്റുള്ളതായി പരാതി. ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ട് പട്ടികയിൽ ഉൾപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്‍റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നാണ് ഇവരുടെ പരാതി. ഇതിൽ വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരങ്ങളിൽ ഒരാൾ പറഞ്ഞു.
