
കാസറഗോഡ്: അടുക്കത്ത്ബയൽ ദേശീയ പാതയോരത്ത് നിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. സയ്യദ് അലി തങ്ങൾ കുമ്പോൾ അവർകളാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. ജമാഅത്ത് പ്രസിഡന്റ് കെ.എ അബ്ദുൽ കരീം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു. മാലിക്ക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വഖഫ് നിർവഹിച്ചു. കർണാടക നിയമ സഭാ സ്പീക്കർ യൂ.ടി ഖാദർ മുഖ്യ അതിഥിയായി സംബന്ധിച്ചു.

സിറാജ്ജുദ്ദീൻ അൽ കാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി മഹമൂദ് സഫർ, ട്രഷറർ ടി.കെ മുഹമ്മദ് കുഞ്ഞി, ഖത്തീബ് ഇബ്രാഹിം സഖാഫി, അൽ ഭയാൻ വനിതാ കോളേജ് പ്രിസിപ്പാൽ ഹാഫിസ് ഹാഷിം അഹ്സനി എന്നിവർ പ്രസംഗിച്ചു. പള്ളി ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്ത്രീകൾക്ക് പള്ളി, അകവും പുറവും കാണാനുള്ള അവസരം നൽകിയിരുന്നു. അറബ് നാടുകളിലെ മനോഹര ഡിസൈനിൽ രൂപ കൽപ്പന ചെയ്ത പള്ളി കാണുന്നവരുടെ മനം കവരുകയാണ്. പഴയ പള്ളി പൊളിച്ച് കൂടുതൽ സൗകര്യത്തോടെ പുതിയ പള്ളി നിർമ്മിക്കുകയാണുണ്ടായത്.
