സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

സ്വർണം മുക്കിയ തോർത്തുകളുമായി ദുബായിൽ നിന്നും എത്തിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഈ മാസം 10ന് ദുബായിൽ നിന്നും സ്പൈസ് ജെറ്റിൽ നെടുമ്പാശേരിയിൽ എത്തിയ തൃശൂർ സ്വദേശി ഫഹദ് (26) ആണ് കസ്റ്റംസിൻ്റെ പിടിയിലായത്.

ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ തോർത്തുകൾ മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്ത് കടത്താനായിരുന്നു ശ്രമം. പരിശോധനയിൽ തോർത്തുകൾക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്കു സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി.

എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സമാന രീതിയിൽ കുടുതൽ തോർത്തുകൾ കണ്ടെത്തി. സ്വർണത്തിൽ മുക്കിയ അഞ്ചു തോർത്തുകളാണ് എയർ കസ്റ്റംസ് പിടിച്ചെടുത്തത്.

0Shares