തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കടുത്തു; സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു

  • Post category:news / politics
  • Reading time:1 min read
You are currently viewing തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കടുത്തു; സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന് തടയിട്ട് TVK യുടെ മുന്നേറ്റം. പിന്തുണ ഉറപ്പിച്ച നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടി.വി.കെ അധ്യക്ഷൻ വിജയ്ക്ക് പുറമെ തമിഴക വെട്രി കഴകം പ്രധാന നേതാക്കളും തെരഞ്ഞടുപ്പിൽ വിജയിച്ചവരുമായ 9 പേരും മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാവും ഇന്ത്യൻ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പങ്കെടുത്തു. ചുമതല ഏറ്റടുത്ത വിജയ് സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു. ഇതിൽ പ്രധാനം ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി സ്വാജന്യം. കൂടാതെ സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ്, ലഹരി വേട്ട കർശനമാക്കി, TVK യുടെ പ്രകടന പത്രികയിൽ പറഞ്ഞത് പോലെ കർഷകരുടെ കടം എഴുതിത്തള്ളുന്നത് അടക്കമുള്ള നിർണ്ണായക തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകും എന്നാണ് സൂചന.

0Shares