കത്തികാട്ടി ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി; അറസ്റ്റിലായ നിരവധി കേസുകളിലെ പ്രതി റിമാണ്ടിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing കത്തികാട്ടി ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി; അറസ്റ്റിലായ നിരവധി കേസുകളിലെ പ്രതി റിമാണ്ടിൽ

കുമ്പള / കാസർകോട്: ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ 58കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. കുമ്പള, ശാന്തിപ്പള്ളത്തെ ശിവരാമ)നെയാണ് അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്‌ച വൈകിട്ട് കുമ്പള ഓട്ടോ സ്റ്റാണ്ടില്‍ എത്തി ശിവന്‍ ഓട്ടോ ഡ്രൈവര്‍ കൊടിയമ്മ മുളിയടുക്ക, ഇബ്രാഹിമിനെ കത്തി കാട്ടി മടങ്ങിപോയി.

എന്നാൽ പിന്നീട് വീണ്ടും എത്തി കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.

മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ശിവനെ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു. പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിയെ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തു.

0Shares