Categories
ബാഗിൽ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യത്തിന് ബോംബെന്ന് മറുപടി; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല.
Trending News





പരിശോധന സമയത്ത് ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാനെത്തിയ ദാസ് ജോസഫ് ആണ് പിടിയിലായത്.
Also Read
ഭാര്യയുമൊത്താണ് ഇയാൾ യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി.

സി.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി. വ്യാജ സന്ദേശം നൽകി ഭീഷണിയുയർത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കി നെടുമ്പാശ്ശേരി പോലീസിന് കൈമാറി.

Sorry, there was a YouTube error.