സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുകയും അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു; സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് വരുത്തണം; മന്ത്രിക്ക് നിവേദനം നൽകി ഷാഫി മാപ്പിളക്കുണ്ട്

  • Post category:local news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുകയും അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു; സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് വരുത്തണം; മന്ത്രിക്ക് നിവേദനം നൽകി ഷാഫി മാപ്പിളക്കുണ്ട്

കാസറഗോഡ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുന്നതായും ഇത്തരം ആളുകൾ ആക്രമിക്കപെടുന്നതായും കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളക്കുണ്ട് പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം, തൊഴിൽ ചെയ്യാൻ അവസരം നൽകുന്ന വിദ്യാഭ്യാസ നയത്തിൽ ആകൃഷ്ടരായി യുവജനങ്ങൾ പശ്ചാത്യ രാജ്യങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇതുമൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ആധുനിക കാലത്ത് സംസ്ഥാനത്തിൻ്റെ പലയിടങ്ങളിലും വാർദ്ധക്യത്തിലേക്ക് എത്തിപ്പെട്ട വൃദ്ധ ദമ്പതിമാർ പരസഹായമില്ലാതെ സമസിക്കുന്നത് കൂടിയിട്ടുണ്ട്. മാതാപിതാക്കളെ വൃദ്ധ സദനത്തിൽ കൊണ്ടുവിടുന്ന മക്കളുടെ എണ്ണവും വർധിച്ചുവരുന്നു. എന്നാൽ വൃദ്ധസദന ജീവിതം ആശ്രയിക്കാതെ സ്വായം അധ്വാനിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന വൃദ്ധരെയും നമുക്ക് കാണാനാകും. മക്കളുടെ തുണ ആവശ്യമുള്ളവർപോലും ഒറ്റക്ക് ഒരു കുടിലിൽ മാത്രം ജീവിതം തള്ളി നീക്കുന്നതും നമുക്ക് കാണാനാകുന്നു. ഇത്തരം ആളുകളെ കണ്ടെത്തി അവർക്കുള്ള സഹായം സർക്കാർ ലഭ്യമാക്കണമെന്നും ഷാഫി മാപ്പിളക്കുണ്ട് പറഞ്ഞു.

ഒറ്റപ്പെട്ട വൃദ്ധരെ സഹായിക്കാൻ സർക്കാർ സംവിധാനമാണ് മുന്നോട്ട് വരേണ്ടത്. ഒറ്റപ്പെട്ടവർ ആക്രമിക്കപെടുന്നതും സഹജമായിട്ടുണ്ട്. പലരും കവർച്ചക്ക് ഇരയായി കൊല്ലപ്പെടുന്നു. പല മരണങ്ങളും ദിവസങ്ങൾക്ക് ശേഷമാണ് പുറം ലോകം അറിയുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിക്കണമെന്നും, ആവശ്യമുള്ളവർക്ക് പാർപ്പിടവും സഹായവും ഒരുക്കണം. ഇവരുടെ പൂർണ്ണ സംരക്ഷണം സർക്കാരിനാണെന്നും അദ്ദേഹം ചുണ്ടികാട്ടി. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ഷാഫി മാപ്പിളക്കുണ്ട് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടവരെ പഞ്ചായത്തുകൾ വഴി വാർഡ് തലത്തിൽ കണ്ടെത്തി അവർക്ക് രാപ്പകൽ വീടുകൾ നിർമ്മിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകണമെന്നും കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളക്കുണ്ട് തദ്ദേശ വകുപ്പ് മന്ത്രിക്കയച്ച നിവേദനത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പെട്ട് കഴിയുന്നവർക്ക് രാത്രി ഉറക്കം കിട്ടാറില്ലാ എന്നത് മറ്റൊരു വസ്തുതയാണ്. നാട്ടിലെ സാഹചര്യവും സമ്മർദ്ദവും നിലനിൽക്കെ കൊലപാതക വാർത്ത കൂടി കേൾക്കുന്നു ഇതോടെ ഇവരുടെ ഭീതി വർധിക്കുന്നു. പിന്നീട് അങ്ങോട്ട് ജീവിതം തള്ളി നീക്കുന്നതാണ് നാം കണ്ടുവരുന്നത്. അതിനാൽ ഇത്തരം ആളുകളെ കണ്ടെത്തി സർക്കാർ സഹായവും സംരക്ഷണവും ഉറപ്പാക്കാൻ മന്ത്രിയുടെ അടിയന്തിര ഇടപെടൽ വേണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഷാഫി മാപ്പിളക്കുണ്ട്,
ജില്ലാ സെക്രട്ടറി
കേരള പെൻഷനേർസ് ലീഗ്,
കാസർഗോഡ് ജില്ലാ കമ്മിറ്റി.
7902416401,
9048954809,
shafikpsskpss@gmail.com

0Shares