Categories
കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈകതം സീസൺ 2; എക്സിക്യൂട്ടീവ് ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൽഘാടനം ചെയ്തു
Trending News


കാസർകോട്: രാജ്യത്തിൻ്റെ വളർച്ചക്കും, വികസനത്തിനും സാമ്പത്തിക ഭദ്രതക്കും ജീവിതം സമർപ്പിച്ച പ്രവാസി സമൂഹത്തോട് സർക്കാറുകൾ കാണിക്കുന്ന വഞ്ചനയും, ദ്രോഹ നടപടിയും
അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു. പ്രവാസി ലീഗിൻ്റെ സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സെക്യൂരിറ്റി സ്കീം പദ്ധതി നടപ്പിൽ വരുത്തുന്നതിനും വേണ്ടി കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സൈകതം സീസൺ -2” എക്സിക്യൂട്ടീവ് ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കേരള സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങുണമെന്നും ആഹ്വാനം ചെയ്തു. പ്രസിഡണ്ട് എ.പി ഉമ്മർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.എ. ജലീൽ മുഖ്യ പ്രഭാഷണം നടത്തി. സെഡ്. എ മൊഗ്രാൽ സെക്യൂരിറ്റി സ്കീം പദ്ധതിയുടെ വിശദ്ദീകരണം നടത്തി. കാപ്പിൽ മുഹമ്മദ് പാഷ , ടി.പി കുഞ്ഞബ്ദുല്ല ഹാജി, അബ്ദുൽ റഹിമാൻ ഉദയ, എ.കെ അബ്ദുല്ല, എ.എം ഇബ്രാഹിം, സലാം ഹാജി കുന്നിൽ, ഗഫൂർ തളങ്കര എന്നിവർ പ്രസംഗിച്ചു.
Also Read

Sorry, there was a YouTube error.