ശുചിത്വത്തിനായി കടൽത്തീരത്ത് മനുഷ്യച്ചങ്ങല; നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing ശുചിത്വത്തിനായി കടൽത്തീരത്ത് മനുഷ്യച്ചങ്ങല; നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം നടത്തി

നീലേശ്വരം: സ്വഛത ഹി സേവ കാമ്പയിൻ്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കാസർകോടിൻ്റെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി, എൻ.എസ്എസ് യൂണിറ്റ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജി.എച്.എസ്.എസ് ചായോത്ത്, ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പടിഞ്ഞാറ്റം കൊഴുവല്‍, സ്നേഹതീരം കൂട്ടായ്മ എന്നിവരുടെ അഭിമുഖ്യത്തിൽ തൈക്കടപ്പുറം ബീച്ച് പരിസരത്ത് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാജ്യത്ത് ഉടനീളം തെരഞ്ഞെടുക്കപ്പെട്ട 77 കടലോര ജില്ലകളിൽ നെഹ്റു യുവകേന്ദ്ര യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ ശുചീകരണത്തിൻ്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം സംഘടിപ്പിച്ചത്. 400 ഓളം മൈ ഭാരത് വോളന്റിയർമാർ പങ്കെടുത്ത പരിപാടി നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായി. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.അഖിൽ സ്വാഗതം പറഞ്ഞു. സെപ്റ്റംബർ 17മുതൽ ഒക്ടോബർ 2 വരെ ജില്ലയിൽ നടത്തിവന്ന ശുചീകരണം പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു . നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത നീലേശ്വരം,സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ്നീലേശ്വരം സെക്രട്ടറി മനോജ് കുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ Dr. വിനീഷ് കുമാർ kV സുമലത വാർഡ് കൗൺസിലർമാരായ ശശികുമാർ, ശ്രീ ബാബു,സിവിൽ പോലീസ് ഓഫീസർ ,എസ്.പി.സി സുനിൽ ജീവൻ ധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രതിനിധരാജീവൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. നാനൂറോളം മൈ ഭാരത് വോളണ്ടിയർമാരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. പരിപാടിയിൽ ചെയർപേഴ്സൺ ടി.വി ശാന്ത മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.

0Shares