മൗനി ബാബയുടെ ആശ്രമത്തിലെ കവര്‍ച്ച; അറസ്റ്റിലായ പ്രായപൂര്‍ത്തി ആകാത്ത നാലുപേരടക്കം അഞ്ചുപേര്‍ റിമാണ്ടിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing മൗനി ബാബയുടെ ആശ്രമത്തിലെ കവര്‍ച്ച; അറസ്റ്റിലായ പ്രായപൂര്‍ത്തി ആകാത്ത നാലുപേരടക്കം അഞ്ചുപേര്‍ റിമാണ്ടിൽ

കാഞ്ഞങ്ങാട് / കാസർകോട്: ചെറുവത്തൂര്‍ കണ്ണാടിപ്പാറ മൗനി ബാബയുടെ ആശ്രമത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശികളായ വെങ്കിടേഷ് (19), പ്രായ പൂര്‍ത്തിയാകാത്ത നാലുപേര്‍ എന്നിവരെയാണ് കവര്‍ച്ച ചെയ്‌ത സാധനങ്ങളുമായി ചീമേനി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഗണപതിയുടെ പഞ്ചമുഖ വിഗ്രഹം, മഹാവിഷ്‌ണുവിൻ്റെ വിഗ്രഹം, വിവിധതരം ഓട്ടുപാത്രങ്ങള്‍, ചെമ്പില്‍ നിര്‍മിച്ച പറ എന്നിവ മോഷ്ടാക്കളില്‍ നിന്നും കണ്ടെടുത്തു.

ബുധനാഴ്‌ച രാവിലെ 11ന് ചെറുവത്തൂരിലെ ആക്രിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തിയപ്പോള്‍ കടയുടമക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധന നടത്തിയത്തിയതോടെ ആണ് കവര്‍ച്ച ചെയ്‌ത സാധനങ്ങളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളായ വെങ്കിടേഷിനെ ഹൊസ്‌ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കൗമാരക്കാരെ കുട്ടികളുടെ കോടതിയിലും ഹാജരാക്കി. അന്തരിച്ച മൗനിബാബയുടെ കൊടക്കാട് കണ്ണാടിപ്പാറയിലെ പ്രശാന്തി ആശ്രമത്തില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. ആശ്രമത്തിൻ്റെ വാതില്‍ തകര്‍ത്തായിരുന്നു കവര്‍ച്ച നടത്തിയത്.

0Shares