സി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing സി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടന്നു

പെരിയ : പുല്ലൂർ- പെരിയ പഞ്ചായത്തിലെ സി.പി.ഐ.എമ്മിൻ്റെ തലമുതിർന്ന നേതാവും പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച വ്യക്തിയുമായ സി.കുഞ്ഞിക്കണ്ണൻ്റെ അനുസ്മരണ പരിപാടി സി.പി.ഐ.എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ പരിപാടിയുടെ ഭാഗമായി രാവിലെ 9 മണിക്ക് പ്രഭാത ഭേരിയും 3:00 മണിക്ക് പാർട്ടി ക്ലാസും നടന്നു. 4മണിക്ക് അനുസ്മരണ പൊതുയോഗവുംവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു. അനുസ്മരണ പൊതുയോഗവും അനുമോദനവും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ മനോജ് പട്ടാനൂർ അനുസ്മരണ പ്രഭാഷണം നടത്തി സി.പി.ഐ.എം ചാലിങ്കാൽ ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.വി. കരിയൻ,സുനു ഗംഗാധരൻ, ജ്യോതി ബസ്സു, എൻ. ബാലകൃഷ്ണൻ,പുല്ലൂർ ലോക്കൽ സെക്രട്ടറി വി.നാരായണൻ മാസ്റ്റർ,അമ്പലത്തറ ലോക്കൽ സെക്രട്ടറി കെ.വി.അനൂപ് എന്നിവർ സംസാരിച്ചു. ചാലിങ്കാൽ ബ്രാഞ്ച് സെക്രട്ടറി വി.നിതീഷ് സ്വാഗതവും ചാലിങ്കാൽ ലോക്കൽ കമ്മിറ്റി അംഗം സി.കെ.വിജയൻ നന്ദിയും പറഞ്ഞു.

0Shares