Trending News
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..

സൗരയൂഥത്തിന് പുറത്ത് നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നല്‍ ലഭിച്ചതിൻ്റെ ഞെട്ടലില്‍ ശാസ്ത്രലോകം. നെതര്‍ലന്‍ഡ്സിലെ ലോ ഫ്രീക്വന്‍സി അറേ(ലോഫര്‍) ആന്റിനയാണ് സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചത്. ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഡോ.ബെഞ്ചമിന്‍ പോപും ഡച്ച് നാഷണല്‍ ഒബ്സര്‍വേറ്ററിയിലെ സഹപ്രവര്‍ത്തകരുമടങ്ങിയ സംഘം ലോഫര്‍ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് സിഗ്നലുകള്‍ എത്തിയത്.
Also Read
19 ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ളവയാണ് സിഗ്നലുകള്‍. ഇതില്‍ നാലെണ്ണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അവയ്ക്ക് ചുറ്റും ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതാണ്. മനുഷ്യൻ്റെ കണ്ണെത്താത്ത ഗ്രഹങ്ങളിലേക്കും അവയിലെ ജീവികളിലേക്കും വാതില്‍ തുറക്കുന്നവയാകാം സിഗ്നലുകള്‍ എന്നാണ് ശാസ്ത്രലോകത്തിൻ്റെ വിലയിരുത്തല്‍.

“നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങള്‍ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പര്ക്കമുണ്ടാകുന്നതിൻ്റെ ഫലമായി ശക്തമായ റോഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങള്‍ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.” ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് സിഗ്നലുകള്‍ വരുന്നതെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവേഷകര്‍. എന്നാല്‍ റേഡിയോ സിഗ്നലുകള്‍ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങള്‍ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്ന അഭിപ്രായം അവര്‍ക്കില്ല. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലുതായിരിക്കുമെന്ന നിഗമനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഗവേഷകര്‍ക്കുള്ളത്.











