ലഹരിക്ക് എതിരെ ശബ്ധിച്ച വേടനും കഞ്ചാവ് കേസിൽ പിടിയിലായി; ഫ്ലാറ്റിൽ നടത്തിയ പരിശോധന, കൂട്ടുകാരടക്കം 9 പേർ; സംഭവം ഇങ്ങനെ..

You are currently viewing ലഹരിക്ക് എതിരെ ശബ്ധിച്ച വേടനും കഞ്ചാവ് കേസിൽ പിടിയിലായി; ഫ്ലാറ്റിൽ നടത്തിയ പരിശോധന,  കൂട്ടുകാരടക്കം 9 പേർ; സംഭവം ഇങ്ങനെ..

കൊച്ചി: റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. പോലീസും എക്സെെസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിൻ്റെ കൂടിയാലോചനക്ക് വേണ്ടി ഫ്ലാറ്റിൽ എത്തിയവരാണ് 9 പേരിൽ ചിലർ എന്നാണ് വിവരം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നാണ് പോലീസ് വ്യക്തമാകുന്നത്. അഞ്ച് ഗ്രാം കഞ്ചാവ് ആയതിനാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് എക്സെെസിന്‍റെ ലഹരിവേട്ട തുടരുകയാണ്. ലഹരിക്കെതിരെ ശബ്ധിക്കുന്ന വേടൻ്റെ ഇരട്ട നിലപാട് അദ്ദേഹത്തിൻ്റെ പിന്തുണയിൽ ഇടിവുണ്ടാക്കും. കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സർക്കാർ പരിപാടികളിൽ നിന്നും വേടൻ്റെ പരിപാടി ഒഴിവാക്കി. ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ നിന്നാണ് വേടനെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം കൊച്ചി മറെെൻ ഡ്രെെവിലെ ഫ്ളാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിൻ്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. അളവിൽ കുറഞ്ഞ കഞ്ചാവ് കൈവശം വെക്കുന്നത് ഉപയോഗത്തിനായാണ്.

0Shares