ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് നാടിന് സമർപ്പിച്ചു; മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ് ഉദ്ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് നാടിന് സമർപ്പിച്ചു; മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ് ഉദ്ഘാടനം ചെയ്തു

ഉപ്പള(കാസർകോട്): മഞ്ചേശ്വരം എം.എൽ.എ യുടെ നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് പണി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. നാട്ടുകാരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും സാനിധ്യത്തിൽ മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ് റിബൺ മുറിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന നൗഫൽ അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ഹനീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമത്ത് സുഹ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മജീദ് പച്ചമ്പള, സുഹ്റ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, ഇബ്രാഹിം മലന്തൂർ, ബഷീർ ബി.ആർ.എം, ഉമർ രാജാവ്, പി.കെ ഹനീഫ്, ജസീൽ ഹുബ്ബള്ളി, മൊയ്ദീൻ കാട്ടോടി, ബി.പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

0Shares