
കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ദീപുവിൻ്റെ തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷതം ഏറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ദീപുവിൻ്റെ കരള്‍ രോഗവും മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദീപുവിൻ്റെ മരണത്തിന് കാരണം സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. ദീപുവിൻ്റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ട്വന്റി ട്വന്റി ഗൂഢശ്രമം നടത്തിയതെന്ന്എ റണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം സി. ബി ദേവദര്‍ശനന്‍ പറഞ്ഞു.
ദീപുവിൻ്റെ മരണം കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്. ശരിയായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു വരണം. സി.പി.ഐ.എമ്മിന് ഈ സംഭവത്തില്‍ യാതൊരു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
