
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം ഒരുക്കിയത്. വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി. അമേരിക്കൻ പ്രെസിഡൻഡ് ട്രംപ് അടക്കം ലോക നേതാക്കൾ ചടങ്ങിന് എത്തിയിരുന്നു. നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള രാഷ്ട്ര തലവന്മാർ ചടങ്ങിൽ സംബന്ധിച്ചു.
