
കൊച്ചി: കേരളത്തിലെ രണ്ടുദിവസത്തെ പരിപാടി കഴിഞ്ഞു മടങ്ങിപ്പോകുന്ന പ്രധാനമന്ത്രി മോദിയുടെ കരംഗ്രഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ജന്മഭൂമി വാർത്ത. കേരളാ മുഖ്യമന്ത്രിയുടെ ഈ അസാധാരണ ശരീരഭാഷ കണ്ട് മാധ്യമ ഫോട്ടോ- വീഡിയോ ഗ്രാഫര്‍മാര്‍ ഒരു നിമിഷം ഞെട്ടി. ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളും അത്ഭുതപ്പെട്ടു. ജന്മഭൂമി ഓൺലൈൻ മലയാളം ആണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ പിണറായി വിജയൻ്റെ രണ്ടു കാരങ്ങളും കൂട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നത് നരേന്ദ്രമദി എന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

ഇന്ത്യൻ പ്രധാന മന്ത്രി നല്ല മനസിന് ഉടമയാണെന്നും കേരളം പോലുള്ള ഒരു സംസ്ഥാനത്തിൻ്റെ കരുതലും സ്നേഹവും മോദിക്ക് മുമ്പേ അറിയാം. മാനവികതയിലും മതേതരത്വത്തിലും വികസന മേഖലകളിൽ കേരള സർക്കാരിൻ്റെ നേട്ടങ്ങളും രാജ്യത്തെ മാറ്റ് സംസ്ഥാനങ്ങളെക്കൽ ഏറെ മുന്നിലാണ്. കഴിഞ്ഞ പ്രളയ സമയത്തും കൊച്ചി മെട്രോ ഒന്നാംഘട്ട ഉദ്ഘാടനത്തിനും നരേന്ദ്ര മോദിയും പിണറായി വിജയനും കണ്ട് സ്നേഹം പങ്കിടുകയും ഒന്നിച്ചു യാത്ര ചെയ്യുകയും ചെയ്തിരുന്നു.
ഇത് രാജ്യത്തിൻ്റെ പ്രധാന മന്ത്രിയും ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും എന്ന നിലയിലാണ് അത്. എന്നാൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയോട് യാത്ര പറയുന്ന ഫോട്ടോ പുതുമയുള്ള കാര്യമല്ല. ഇതിനെ ബി.ജെ.പിയുടെ മുഖമായ വാർത്താ മാധ്യമം പിണറായി വിജയൻ എന്തോ കാര്യസാധ്യത്തിനായി മോദിയുടെ കരം ഗ്രഹിച്ചുവെന്ന തെറ്റിധാരണ ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയതാണെന്നും അഭിപ്രായമുണ്ട്.
എന്നാൽ മോദി പലരുടെയും കാൽക്കൽ വീഴുമ്പോൾ പിണറായി വിജയൻ കരം ഗ്രഹിച്ചതല്ലേ ഉള്ളൂ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

കൂടാതെ പ്രധാന മന്ത്രിയെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ അത് ലാവ്‌ലിൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകൾ ഒതുക്കാൻ വേണ്ടിയാണെന്നും ചില മാധ്യമങ്ങൾ എഴുതിയേനേ എന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
സാധാരണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം അടുപ്പമുള്ള മുഹൂര്‍ത്തങ്ങള്‍ എല്ലാവരും കാണെ പങ്കുവെയ്ക്കാന്‍ മടിക്കുന്ന വ്യക്തിയാണ്. പൊതുവേ എല്ലാവരില്‍ നിന്നും അല്‍പം മാറി നില്‍ക്കുന്ന, ഏകാകിയുടെ ഒരു രീതിയാണ് പിണറായി വിജയന്‍ കാത്തു സൂക്ഷിക്കാറുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് പ്രധാനമന്ത്രിയുടെ കരംഗ്രഹിച്ചുള്ള ഈ നില്‍പ്പ്. മുഖ്യമന്ത്രിയുടെ 43 മത്തെ വിവാഹ വാര്‍ഷിക ദിനം കൂടിയായിരുന്നു വെള്ളിയാഴ്‌ച എന്നെഴുതിയാണ് ജന്മഭൂമി വാർത്ത അവസാനിപ്പിക്കുന്നത്.
