Categories
റിയൽ ഹൈപ്പർമാർക്കറ്റിൻ്റെ പുതിയ ഷോറൂം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു; പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു
Trending News





ഉദുമ(കാസർഗോഡ്): പ്രമുഖ സൂപ്പർമാർക്കറ്റ് ബ്രാൻഡായ റിയൽ ഹൈപ്പർ മാർക്കറ്റിൻ്റെ പതിനൊന്നാമത് ഷോറൂം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഷോറൂമിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഭദ്രദീപം കൊളുത്തി. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ ആദ്യ വില്പന നിർവഹിച്ചു. ഖത്തർ ഹാജി ഉദുമ, ദാമോദരൻ ചവോക്ക് വളപ്പ് എന്നിവർ ആദ്യ ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. ഉദുമ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ, എം.ബീവി, ബിന്ദു സുധൻ, ശകുന്തള ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രശസ്ത യൂട്യൂബർ സാനു സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നിർവഹിച്ചു. നറുക്കെടുപ്പ് വിജയികളായ അഞ്ച് പേർക്ക് 2000 രൂപയുടെ 5 ഗിഫ്റ്റ് വൗച്ചറുകളും ബമ്പർ സമ്മാന വിജയിക്ക് ഒരു പവൻ സ്വർണനാണവും കെ.പി. ഉസ്മാൻ ഹാജി വിതരണം ചെയ്തു. റിയൽ എം.ഡി അബ്ദുൽ അസീസ്, മാനേജിംഗ് പാർട്ണർ സി.പി ഫൈസൽ, ജനറൽ മാനേജർ ഇബ്രാഹിം, ടി.പി. സക്കറിയ, മാനേജർ മെഹറൂഫ്, പി.ആർ.ഒ മൂത്തൽ നാരായണൻ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി രണ്ടുവരെ വിവിധ ഓഫറുകൾ ഉദുമ റിയൽ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതായി മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
Also Read

Sorry, there was a YouTube error.