
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ കെ.ജി സ്പോർട്സ് മീറ്റ് നടന്നു. 2025-26 അദ്ധ്യായന വർഷത്തിലെ കെ.ജി സ്പോർട്സ് മീറ്റ് പോലീസ് സബ് ഇൻസ്‌പെക്ടർ വിജയൻ മേലത്ത് ഉദ്ഘാടനം ചെയ്തു. പി.ബി.എം പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന റോസാപൂക്കളാണ് കെ.ജി വിദ്യാർത്ഥികളെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിൽ കളങ്കമില്ലാത്ത കുരുന്നുകളായ നിങ്ങൾ വളർന്ന് ഭാവിയിൽ ഉയരങ്ങൾ കീഴടക്കണമെന്നും, നന്മയുടെ വക്താക്കളായി മാറണമെന്നും കുട്ടികളോട് അദ്ദേഹം പറഞ്ഞു. പോലീസ് എന്ന ഭയം ഇല്ലാതാക്കാൻ കുട്ടികളുമായി സ്നേഹം കൈമാറിയ അദ്ദേഹം. കുട്ടികളുമായി അടുത്ത് ഇടപഴകാനും സമയം കണ്ടെത്തി.

പി.ബി.എം സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം കുട്ടികളുമായി സ്നേഹ സംഭാഷണം നടത്തി. ഓരോ വിദ്യാലയത്തിൻ്റെയും വിദ്യാഭ്യാസ അടിത്തറയാണ് കെ.ജി വിഭാഗം എന്നത്. അവിടെ വിദ്യയും നന്മയും ഒന്നായി വളർന്നുവരേണ്ടതുണ്ട്. ഭാവി തലമുറ നന്നയാലാണ് ലോകം സുന്ദരമാവുകയുള്ളു. അതിനാൽ പി.ബി.എം സ്കൂൾ ഓരോ മക്കളെയും ചേർത്തുനിർത്തി വിദ്യയോടപ്പം നല്ല ചിട്ടയായ ജീവിത ശീലവും പഠിപ്പിച്ചെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.


പരിപാടിയിൽ കെ.ജി സെക്ഷൻ ഹെഡ് സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ നസീമ അഷ്‌റഫ്, സിവിൽ പോലീസ് ഓഫീസർ ബിനു, അക്കാഡമിക് കോ-ഓർഡിനേറ്റർ രമ ടീച്ചർ, ഹൗസ് കോ-ഓർഡിനേറ്റർ സുജാത ടീച്ചർ, അക്കാഡമിക് ഓർഗനൈസർ വീണ ടീച്ചർ എന്നിവർ ഈ പരിപാടിക്ക് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് നന്ദി രേഖപ്പെടുത്തി.
