Categories
കുട്ടികളുടെമേൽ കണ്ണുവേണം എപ്പോഴും; ജാഗ്രത നിർദ്ദേശവുമായി എസ്.ഐ പ്രദീഷ് കുമാർ; പ്രവേശനോത്സവം പ്രൗഡമാക്കി പി.ബി.എം സ്കൂൾ
Trending News





ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി. പുതുതായി സ്കൂളിൽ എത്തിയ കുരുന്നുകളെ മുതിർന്ന കുട്ടികളും അദ്ധ്യാപകരും മാനേജ്‍മെന്റ്റ് പ്രതിനിധികളും ചേർന്ന് വലിയ ആവേശത്തോടെ വരവേറ്റു. പരിപാടി വിദ്യാനഗർ എസ്.ഐ പ്രദീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. പുതു തലമുറ വഴി തെറ്റാതെ മുന്നോട്ട് പോകണമെങ്കിൽ കണ്ണ് വേണം ഇരുപുറം എപ്പോഴുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കൾക്ക് മാത്രമല്ല സ്കൂളിൽ എത്തിയാൽ കുട്ടികളുടെ മേൽ അദ്ധ്യാപകർക്കും കരുതൽ വേണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഓരോ മക്കളും നന്നായി വളർന്നാൽ മാത്രമേ കുടുംബവും നാടും രാജ്യവും നന്നാവുകയുള്ളു. ആയതിനാൽ നാടിൻ്റെ വിപത്തായി മാറിയ ലഹരിക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ലഹരി ലഭിക്കുന്നില്ല എന്നത് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. സ്കൂൾ പരിസരവും കടകളും സ്കൂൾ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ആവശ്യമെങ്കിൽ പോലീസിൻ്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എന്നും കൂടെയുണ്ട് എന്നത് അദ്ദേഹം എടുത്തുപറഞ്ഞു.
Also Read
264 പുതിയ കുട്ടികളാണ് ഈ വർഷം പ്രവേശനം നേടിയത്. ഇത് ഓർമ്മപെടുത്തിയായിരുന്നു സ്കൂൾ ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി ഷഫീഖ് സംസാരിച്ചത്. എല്ലാ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതായിരിക്കും പി.ബി.എം വിദ്യാലയത്തിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത് എൻ്റെ ആഗ്രഹമല്ല എൻ്റെ പിതാവിൻ്റെ ലക്ഷ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ സ്ഥാപക നേതാവും മുൻ ചെയർമാനും മഞ്ചേശ്വരം എം.എൽ.എയുമായിരുന്ന പി.ബി അബ്ദുൽ റസാഖ് എന്ന ഏവരുടെയും പ്രിയങ്കരനായ റദ്ദുച്ചയെ സ്മരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഓരോ കുട്ടിയിലും പ്രകശം പോലെ നന്മ ഉണ്ടാകണമെന്നും ആ അറിവും വെളിച്ചവുമാണ് വിദ്യാഭ്യാസമായി നിങ്ങൾ സമൂഹത്തിന് പകർന്നുനൽകേണ്ടതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ എം എ മക്കാർ മാസ്റ്റർ, അൻഷിഫ അർഷാദ് (വെൽഫേർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കള പഞ്ചായത്ത്), സഫിയ റസാക്ക് (മെമ്പർ ഓഫ് പി.ബി.എം ട്രസ്റ്റ്), അഫ്രീന ഷഫീഖ്, ഇ അബൂബക്കർ ഹാജി (മുൻ മാനേജർ) സലാം ചെർക്കള (പി ടി എ വൈസ് പ്രസിഡന്റ് ), പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരായ പുരുഷോത്തമൻ നായർ, ഹുസൈൻ ബേർക്ക, ആയിഷ പൊവ്വൽ, ഇബ്രാഹിം ആദൂർ, അക്കാഡമിക് കോ-ഓർഡിനേറ്റർ രമ ടീച്ചർ തുടങ്ങി കുട്ടികളുടെ രക്ഷിതാക്കളടക്കം നിരവധിപേർ സംബന്ധിച്ചു.

Sorry, there was a YouTube error.