
കാസറഗോഡ്: നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂൽ വിദ്യാർഥികൾ ഉളിയത്തടുക്കയിലെ Asry Rehabilitation സെൻ്ററിൽ സന്ദർശനം നടത്തി. ഭിന്ന ശേഷിക്കാരുടെ ദുരിതം നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സ്കൂൾ അധികാരികൾ സന്ദർശന ക്യാംപ് സംഘടിപ്പിച്ചത്. വിദ്യാനഗർ പോലീസ് എസ്.ഐ വിജയൻ മേലത്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. ജീവിതത്തിൻ്റെ യഥാർത്ഥ പ്രതിസന്ധി ഘട്ടമാണിതെന്നും ഇത്തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ഭൂമിയിലെ യഥാർത്ഥ പോരാളികളെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എസ്.ഐ കവിത ആലപിച്ചു. Asry സ്പെഷ്യൽ സ്കൂൾ വൈസ് പ്രിൻസിപ്പാളും ചീഫ് കോർഡിനേറ്ററുമായ അബ്ദുൾ ഖാദർ ചട്ടൻഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.

നിങ്ങൾക്ക് ഈശ്വരൻ സമ്മാനിച്ച സ്വർഗ്ഗതുല്യമായ ജീവിതമാണിത്. ആ ജീവിതത്തിലൂടെ ഭിന്നശേഷിയുള്ളവർക്ക് കരുത്ത് പകരേണ്ടത് നിങ്ങൾ വിദ്യാർത്ഥികളാണെന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യബോധത്തോടുകൂടിയാണ് ഒൻമ്പതാം ക്ലാസിലെയും പ്ലസ്ടുവിലെയും വിദ്യാർത്ഥികളെ Rehabilitation സെൻ്ററിൽ എത്തിച്ചത്.

പ്രിൻസിപാൾ നിസാം ബോവിക്കാനം കുട്ടികളെ ഫീൽഡ് വിസിറ്റിന് നേതൃത്വം നൽകി. ലിപ്സ്റ്റിക് ഇടാതെ പുറത്തിറങ്ങാൻ പോലും ആത്മവിശ്വാസം ഇല്ലാത്തവരായി പുതുതലമുറ മാറുന്നു. എന്നാൽ ഇവരെ പോലുള്ള പച്ചയായജീവിതങ്ങളെ കണ്ടു പഠിക്കുക. ഇങ്ങനെയുള്ള ജീവിതങ്ങളെയാണ് പാഠഭാഗത്തിന് പുറമെ പഠിക്കേണ്ടത്. ലോകത്ത് ഏറ്റവും കൂടുതൽ പരിഗണന ലഭിക്കേണ്ടത് ഇവർക്കാണ്. ജീവിതത്തിൻ്റെ നാനാ തുറകളിലേക്ക് പോകേണ്ടവരും മുന്നേറേണ്ടവരുമാണ് നിങ്ങൾ എവിടെ പോയാലും ഇവരെ പോലുള്ളവരെ ചേർത്തു നിർത്താൻ പഠിക്കണം. നിങ്ങളും, നിങ്ങളുടെ മാതാപിതാക്കളും എത്ര ഭാഗ്യവാൻമാരാണെന്ന് മനസ്സിലാക്കണമെന്നും കുട്ടികളെ ബോധവൽക്കരിച്ച് അദ്ദേഹം സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഇബ്രാഹിം നെല്ലിക്ക,ട്ട ചാരിറ്റി കോഡിനേറ്റർ പിംഗലാക്ഷി ടീച്ചർ, ഹൗസ് കോഡിനേറ്റർ സുജാത ടീച്ചർ, ഫർസാന ടീച്ചർ , സർഫീന ടീച്ചർ, അശ്വിനി ടീച്ചർ, അഖില ടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു. കോഡിനേറ്റർ ആവണി സി സ്വാഗതവും സ്പെഷ്യൽ എഡുക്കേറ്റർ നവ്യാ.കെ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.
