തുടർച്ചയായി പത്തൊമ്പതാം തവണയും നൂറുമേനി വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടുതൽ തിളക്കത്തിൽ

You are currently viewing തുടർച്ചയായി പത്തൊമ്പതാം തവണയും നൂറുമേനി വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടുതൽ തിളക്കത്തിൽ

ചെർക്കള: തുടർച്ചയായി പത്തൊൻപതാം തവണയും SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച്
നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റ്റ് അഭിനന്ദിച്ചു. 11 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ്, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ, ഗോപിദാസ് സർ തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

0Shares