എസ്.എസ്.എൽ.സി.യിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മികച്ച അദ്ധ്യാപകരെയും ആദരിച്ചു; പരിപാടി കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു

You are currently viewing എസ്.എസ്.എൽ.സി.യിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മികച്ച അദ്ധ്യാപകരെയും ആദരിച്ചു; പരിപാടി കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു

നെല്ലിക്കട്ട(കാസറഗോഡ്): കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (KRSMA) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം(100%) വിജയം നേടിയ വിദ്യാലയങ്ങളേയും, അംഗീകൃത വിദ്യാലയങ്ങളിൽ നിന്ന് മികച്ച പ്രവർത്തനം കാഴ്ച വെച്ച അദ്ധ്യാപകരെയും ആദരിച്ചു. നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു.

KRSMA ജില്ല കമ്മിറ്റി സകടിപ്പിച്ച അനുമോദന യോഗം കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്യുന്നു.

അദ്ധ്യാപകർക്കു വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി കേന്ദ്ര സർവകലാശാല പ്രൊഫസർ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ പരിശീലനം നൽകി. പുതിയ കാലഘട്ടത്തെ ഉൾകൊള്ളാൻ അദ്ധ്യാപകർ ജീവിത വിജയ നൈപുണ്യങ്ങൾ കരസ്ഥമാക്കണമെന്നും, പുതിയ ലോകത്തെ വിദ്യാർത്ഥി സമൂഹത്തെ നയിക്കാൻ മനഃശാസ്ത്ര പരമായ പരിശീലനം സിദ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപകർക്ക് പ്രൊഫസർ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ പരിശീലനം നൽകുന്നു

മാനേജ്‌മന്റ് ജില്ലാ പ്രസിഡന്റ് മക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൾ, സംസ്ഥാന ജനറൽ സെക്രെട്ടറി മുജീബ് പൂളക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശൈലജ എം, പി.ബി.എം സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, അസീം മണിമുണ്ട, റിയാസ് ഡെൽറ്റ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സെകേട്ടറി എൻ ബാലചന്ദ്രൻ സ്വാഗതവും ജില്ലാ സെക്രെട്ടറി മുഹമ്മെ കുഞ്ഞി നന്ദിയും പറഞ്ഞു.

0Shares