Categories
articles Gulf Kerala local news

മുൻ എം.എൽ.എയും ജനകീയ നേതാവുമായിരുന്ന പി.ബി അബ്ദുൽ റസാഖ് ഹാജിയുടെ അനുസ്മരണം നടന്നു;“റദ്ദുച്ച” ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവ് – എൻ.എ നെല്ലിക്കുന്ന്

ചെർക്കള(കാസറഗോഡ്): മഞ്ചേശ്വരം മുൻ എം.എൽ.എയും ജനകീയ നേതാവുമായിരുന്ന പി.ബി അബ്ദുൽ റസാഖ് ഹാജിയുടെ അനുസ്മരണം നടന്നു. നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ചെയർമാനുകൂടിയായിരുന്ന പി.ബി അബ്ദുൽ റസാഖ് റദ്ദുച്ചയുടെ അനുസ്മരണം ചെർക്കള I MAX ഓഡിറ്റോറിയത്തിലായിരുന്നു നടന്നത്. പരിപാടി കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്ഘടനം ചെയ്‌തു. സഹപ്രവർത്തകൻ കൂടിയായിരുന്ന “റദ്ദുച്ച” വികസനം കൊണ്ട് ജില്ലയിലെ മുഴുവൻ ജന ഹൃദയങ്ങളിലും സ്ഥാനം നേടിയ നേതാവരുന്നു എന്ന് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. ഉദ്‌ഘാടന പ്രസംഗത്തിൽ റദ്ദുച്ചയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വാചാലനായി. പരിപാടിയിൽ മുഖ്യാഥിതിയായി പ്രശസ്ത ഗായകനും മോട്ടിവേഷൻ സ്‌പീക്കറുമായ നവാസ് പാലേരി പങ്കടുത്തു. കുട്ടികൾക്കും രക്ഷിതക്കൾക്കും വേണ്ടി സംസാരിച്ച അദ്ദേഹം കുട്ടികളെ നേർവഴിയിലേക്ക് നയിക്കേണ്ട വിഷയത്തിൽ സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.ബി ഷഫീഖ്, സഫിയ റസാക്ക്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, അഫ്രീന ഷഫീഖ്, ഇ അബൂബക്കർ ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി ബേർക്ക, മുഹമ്മദ് കുഞ്ഞി കടവത്ത്, അമൂ തായൽ, ലത്തീഫ് നാരമ്പാടി, പുരുഷോത്തമൻ നായർ, ആയിഷ പൊവ്വൽ, ഹുസൈൻ ബേർക്ക, ഇബ്രാഹിം ആദൂർ സുജാത ടീച്ചർ, രമ ടീച്ചർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ, ജയരാജൻ മാസ്റ്റർ, ഗോപിദാസ് സർ തുടങ്ങി നിരവധിപേർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള നന്ദി പറഞ്ഞു. തുടർന്ന് പി.ടി.എ ജനറൽ ബോഡി യോഗവും ചേർന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest