ഊട്ടുപുരയില്‍ ബീഫും ചിക്കനും വിളമ്പി പഴയിടം; നോണ്‍ വെജ് വിഭവങ്ങളുടെ രുചി ഭേദങ്ങളുമായി മഹിളാ സമ്മേളന വേദി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഊട്ടുപുരയില്‍ ബീഫും ചിക്കനും വിളമ്പി പഴയിടം; നോണ്‍ വെജ് വിഭവങ്ങളുടെ രുചി ഭേദങ്ങളുമായി മഹിളാ സമ്മേളന വേദി

കലോല്‍ത്സവത്തിനൊപ്പം പഴയിടം മോഹനന്‍ നമ്പൂതിരി ഏറ്റെടുത്തതായിരുന്നു അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തിലെ പാചക കരാര്‍. സമ്മേളന വേദിയായ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയറ്ററിലെ എ.ഐ.ഡി.ഡബ്ല്യൂ.എ ഊട്ടുപുരയില്‍ ഞായറാഴ്‌ച പഴയിടത്തിൻ്റെ പാചക ടീം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളുടെ രുചിക്കൂട്ടായിരുന്നു.

പഴയിടത്തിൻ്റെ മകന്‍ യദു പഴയിടത്തിനാണ് പാചകപ്പുരയുടെ ചുമതല. തിങ്കളാഴ്‌ച രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും സമ്മേളന പ്രതിനിധികള്‍ക്കായി ഒരുക്കി.

ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉലര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം ഇതിനോടകം സമ്മേളന വേദിയില്‍ വിളമ്പി. പഴയിടത്തിൻ്റെ മകന്‍ യദു അച്ഛനൊപ്പം കലോത്സവവേദിയില്‍ പതിവായി എത്താറുള്ളയാളാണ് എന്നാല്‍ എ.ഐ.ഡി.ഡബ്ല്യൂ.എയുടെ കരാര്‍ കൂടി ലഭിച്ചതോടെ അതിൻ്റെ ചുമതല ഏറ്റെടുക്കുയായിരുന്നു.

0Shares