Categories
ഒന്നിച്ച് പഠിച്ച് ഒന്നിച്ച് യാത്ര, ഒടുവിൽ മടക്കവും ഒരേ ഖബറിൽ; നാല് വിദ്യാർത്ഥിനികളുടെ മരണം നാടിനെ കണ്ണീരിലാക്കി; അധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കുമോ.?
Trending News





പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടയിൽപെട്ട് മരിച്ച നാല് വിദ്യാർത്ഥിനികളുടെ മൃതദേഹം തുപ്പനാട് ജുമാ മസ്ജിദിൽ ഒന്നിച്ച് കബറടക്കി. കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മദ്രസയിലും ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥിനികളും. ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളിൽ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമൻ്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും വീടുകളിലേക്ക് എത്തിച്ചു. വൻ ജനാവലിയായിരുന്നു വീടുകളിലും പൊതു ദർശനത്തിനും എത്തിയത്. സ്കൂളിലെ മറ്റു വിദ്യാർത്ഥികളുടെയും കുടുംബ അംഗങ്ങളുടെയും കരച്ചിൽ തടിച്ചു കൂടിയ മുഴുവൻ ആളുകളെയും കരയിപ്പിച്ചു.
Also Read
ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. പാലക്കാടേക്ക് പോവുകയായിരുന്ന ലോറി സിമൻ്റ് ലോറിയിൽ ഇടിച്ചു. ഇതോടെ നിയന്തണംവിട്ട ലോറി മറിയുകയായിരുന്നു. ഈ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എതിരെ വന്ന ഈ വാഹനത്തിനെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. അപകടം വരുത്തിയ ലോറി ഡ്രൈവറും സഹായിയും പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. അതേസമയം അപകടം സംഭവിച്ച സ്ഥലം ബ്ലാക്ക് സ്പോട്ടായി അറിയപ്പെടുന്ന ഇടമാണ്. കാരണം ഇവിടം അപകടം സ്ഥിരമായി സംഭവിക്കുന്നു. പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നതെന്നും റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. നാടിനെ നടുക്കിയ അപകടം ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Sorry, there was a YouTube error.