
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും പോലീസ് കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. DYSP സജീവനാണ് അന്വേഷണ ചുമതല. യുവതി കെ.പി.സി.സിക്ക് അയച്ച മെയിൽ കെ.പി.സി.സി അധ്യക്ഷൻ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
