കുമ്പളയിലെ ടോൾ, യന്ത്ര സാമഗ്രികൾ അഴിച്ചുമാറ്റി തുടങ്ങി; സിഗ്നൽ ലൈറ്റുകളും ക്യാമറകളും ഫാസ്റ്റ് ടാഗ് സെൻസറുകളും അഴിച്ചുമാറ്റി; മറ്റുള്ളവ അഴിച്ചുമാറ്റുമോ.? കൂടുതൽ അറിയാം..

You are currently viewing കുമ്പളയിലെ ടോൾ, യന്ത്ര സാമഗ്രികൾ അഴിച്ചുമാറ്റി തുടങ്ങി; സിഗ്നൽ ലൈറ്റുകളും ക്യാമറകളും ഫാസ്റ്റ് ടാഗ് സെൻസറുകളും അഴിച്ചുമാറ്റി; മറ്റുള്ളവ അഴിച്ചുമാറ്റുമോ.? കൂടുതൽ അറിയാം..

കാസറഗോഡ്: കുമ്പളയിലെ ടോൾ അടച്ചുപൂട്ടാൻ ഉത്തരവ് വന്നതിന് പിന്നാലെ ടോളിൽ സ്ഥാപിച്ച സിഗ്നലുകളും യന്ത്ര സാമഗ്രികളും അഴിച്ചു മാറ്റിത്തുടങ്ങി. ജനകീയ സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കിയ സാഹചര്യത്തിലാണ് ടോൾ പ്ലാസ അടച്ചുപൂട്ടി സാമഗ്രികൾ എടുത്തുമാറ്റുന്നത്. എല്ലാം എടുത്തുമാറ്റാവുന്ന വിധം നെറ്റും ബോൾട്ടും വിദേയനെയാണ് താൽക്കാലിക ടോൾ കുമ്പള അരിക്കാടിയിൽ സ്ഥാപിച്ചിരുന്നത്. സിഗ്നൽ ലൈറ്റുകളും ക്യാമറകളും ഫാസ്റ്റ് ടാഗ് സെൻസറുകളും കഴിഞ്ഞ ദിവസം അഴിച്ചുമാറ്റി. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വയറിംഗ് സംവിധാനവുമെല്ലാം നിലവിൽ മാറ്റുകയാണ്. ട്രോളുമായി ബന്ധപ്പെട്ട അർവ്വതും ആഴച്ചുമാറ്റും എന്നാണ് വിവരം. എന്നാൽ ടോളിനായി സ്ഥാപിച്ച കെട്ടിടം മറ്റു സൗകര്യങ്ങളും പോലീസ് ചെക്ക് പോയിന്റ്റ്‌ ആയി നിലനിർത്തുമോ എന്നത് കണ്ടറിയണം. സർവീസ് റോഡ് ഇല്ലാത്ത ഇടവും ദേശീയ പാതയിലെ പരിശോധനക്കുമായി പോലീസ് ആവശ്യപ്പെട്ടാൽ നിലവിലെ സംവിധാനം ദേശീയ പാത അതോറിറ്റി പോലീസിന് വിട്ടു നൽകാനും സത്യതയുണ്ട്. എന്നാൽ റോഡിലെ ഇരു വശങ്ങളിലായി സ്ഥാപിച്ച ടോൾ പ്ലാസക്ക് ആവശ്യമായ ബോർഡുകളും മറ്റു പൂർണ്ണമായും വരും ദിവസങ്ങളിൽ അഴിച്ചുമാറ്റും എന്നുതന്നെയാണ് മനസ്സിലാക്കാനാകുന്നത്.

തലപ്പാടി- ചെങ്കള ആദ്യ റീച്ച് പൂർത്തിയായ സാഹചര്യത്തിൽ താൽക്കാലിക ടോൾ പിരിവ് ദേശീയ പാത അതോറിറ്റി കുമ്പള അരിക്കാടിയിൽ ആരംഭിക്കുകയാണുണ്ടായത്. സ്വകാര്യ ഏജൻസിക്കായിരുന്നു ടോൾ നടത്തിപ്പ് ചുമതല. എന്നാൽ ടോൾ പിരിവ് അന്യായമാണെന്നും താൽക്കാലിക ടോൾ ജനങ്ങൾക്കുമേലുള്ള അധിക ഭാരമാണെന്നും തിരിച്ചറിഞ്ഞ നാട്ടുകാർ രാഷ്ട്രീയം മറന്ന് സമര മുഖത്ത് ഇറങ്ങി. മഞ്ചേശ്വരം എം.എൽ.എ AKM അഷ്‌റഫിൻ്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് ജനകീയ സമരം തുടങ്ങിയതോടെ സംഭവം വലിയ വിവാദമാവുകയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ആക്ഷൻ കമ്മറ്റി നിയപരമായി കാര്യങ്ങൾ നേരിട്ടതോടെ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയുണ്ടായി. സർവീസ് റോഡ് ഇല്ലാത്ത ഇടത്ത് എങ്ങനെ ടോൾ സ്ഥാപിക്കും എന്ന ചോദ്യമാണ് കോടതി ചോദിച്ചത്. ദേശീയ പാതയിൽ 60 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു ടോൾ സ്ഥാപിക്കില്ല എന്ന കേന്ദ്ര തീരുമാനവും പരാതിക്കാർ ചൂണ്ടിക്കാട്ടി. തലപ്പാടിയിൽ നിന്നും വരും 22 കിലോമീറ്റർ മാത്രം ദൂരമുള്ള കുമ്പള അരിക്കാടിയിൽ ടോൾ സ്ഥാപിച്ച് ജനങ്ങളുടെ പണം അപഹരിക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. ടോൾ നടത്താനായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത് രണ്ടാം റീച്ച് പൂർത്തിയായില്ല എന്നതാണ്. രണ്ടാം റീച്ച് പൂർത്തിയാക്കാനാകാത്ത ദേശീയ പാത അതോറിറ്റിയും കരാറുകമ്പനിയുടെയും കുറ്റം ഒന്നാം റീച്ചിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് പൊതുജനം മനസ്സിലാക്കി. ഇതോടെ രാഷ്ട്രീയം മറന്ന് ജനം ഒന്നടങ്കം സമര മുഖത്ത് ഇറങ്ങുകയാണുണ്ടായത്. ഇതോടെ ദേശീയ പാത അതോറിറ്റിക്ക് സംഭവം തലവേദനയായിമാറി.

ജനകീയ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ടോൾ ഏറ്റെടുത്ത കരാറുകമ്പനി അധികാരികൾ ശ്രമിച്ചെങ്കിലും നടന്നില്ല. കേസും കൂട്ടവും ജയിലും സമരക്കാർക്ക് മുന്നിൽ ഒന്നുമല്ലാതായായി. പോലീസിൻ്റെ അധിക ഇടപെടൽ സമരത്തിന് കൂടുതൽ കരുത്താണ് പകർന്നത്. നിയമ പോരാട്ടം ദേശീയ പാത അതോറിറ്റിക്ക് കൂടുതൽ വിനയായി. കാസറകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ നീക്കങ്ങളും നേരിട്ടുള്ള ഇടപെടലും നിതിൻ ഗഡ്‌കരിയുടെ കണ്ണ് തുറപ്പിച്ചു. കോടതിയിൽ നിന്നും ടോൾ അടച്ചുപ്പൂട്ടാൻ ഉത്തരവ് വരുന്നതിന് മുന്നേ കേന്ദ്ര മന്ത്രി കാര്യത്തിൽ ഇടപെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിഷയം ബിജെപിക്ക് തിരിച്ചടിയാകും എന്ന കണ്ടതോടെ ടോൾ നിർത്തിവെക്കാനും അടച്ചുപൂട്ടാനും മന്ത്രി തന്നെ നിർദേശം നൽകി. ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെയാണ് ടോൾ അഴിച്ചുമാറ്റൽ നടപടി ആരംഭിച്ചത്. ടോൾ അടച്ചുപൂട്ടിയ സംഭവത്തിൽ ബി.ജെ.പി അവകാശ വാദവുമായി രംഗത്ത് വന്നിരുന്നു. സമരമുകത്ത് ഇല്ലാതിരുന്ന ബിജെപി അവസാന ഘട്ടം അവകാശ വാദം ഉന്നയിച്ചതിനെ ആക്ഷൻ കമ്മറ്റി രൂക്ഷമായി വിമർശിച്ചിരുന്നു.

0Shares