കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് സ്വന്തമായി ആസ്ഥാന മന്ദിരം ഉയർന്നു; പാലക്കുന്നിൽ പണിത “കാസര്‍കോട് വിഷന്‍ ടവര്‍” ജനുവരി 11 ന് ഉദ്‌ഘാടനം ചെയ്യും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മറ്റു ജനപ്രതിനിധികളും; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:2 mins read
You are currently viewing കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് സ്വന്തമായി ആസ്ഥാന മന്ദിരം ഉയർന്നു; പാലക്കുന്നിൽ പണിത “കാസര്‍കോട് വിഷന്‍ ടവര്‍” ജനുവരി 11 ന് ഉദ്‌ഘാടനം ചെയ്യും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മറ്റു ജനപ്രതിനിധികളും; കൂടുതൽ അറിയാം..

കാസറഗോഡ്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് ജില്ലയിൽ സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങി. ജില്ലയുടെ 227 കേബിള്‍ ഓപ്പറേറ്റര്‍മാർ ചേർന്ന് പടുത്തുയര്‍ത്തിയ സ്ഥാപന മന്ദിരം ജനുവരി 11 ന് നാടിന് സമർപ്പിക്കും. പാലക്കുന്നിലാണ് 12.5 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി സ്വന്തമായ ആസ്ഥാന മന്ദിരം പണി പൂർത്തിയാക്കിയത്. കാസര്‍കോട് ജനത നല്‍കിയ സ്വീകാര്യതയ്ക്കായി കെട്ടിടത്തിന് കാസര്‍കോട് വിഷന്‍ ടവര്‍ എന്ന് നാമകരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ജനുവരി 11 ന് വൈകിട്ട് 4 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളിലായി ഏഴായിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള ഓഫീസ് സമുചയമാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ത്തയും വിനോദവും വിജ്ഞാനവും വിരല്‍തുമ്പിലെത്തിച്ച് ഒരു ലക്ഷത്തിലധികം കേബിള്‍ കണക്ഷനുള്ളതും 65,000 ഇന്റര്‍നെറ്റ് കണക്ഷനുള്ളതും അഞ്ച് ലക്ഷത്തിലധികം പ്രേക്ഷകരുമായി സി.സി.എന്‍ കാസര്‍കോടിൻ്റെ സ്പന്ദനമായി ഇതിനകം മാറികഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉദ്‌ഘാടന പരിപാടിയിൽ ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിക്കും. സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.സി.എന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍.എച്ച്. അന്‍വര്‍ ഹാള്‍, എന്‍.എച്ച്. അന്‍വര്‍ ഫോട്ടോ അനാച്ഛാദനവും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. കാസര്‍കോട് വിഷന്‍ ഓഫീസ് ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷറഫ് നിർവഹിക്കും. കാസര്‍കോട് വിഷന്‍ തിം സോംഗ് റിലീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമും സി.സി.എന്‍ വിഡിയോ ലോഞ്ച് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി രാജേന്ദ്രനും നിര്‍വ്വഹിക്കും.

ഉദുമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷിയാസ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.വി.കുഞ്ഞിരാമന്‍, ഹക്കിം കുന്നില്‍, അഡ്വ.കെ.ശ്രീകാന്ത്, അബ്ദുള്‍ റഹിമാന്‍ എ.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗോവിന്ദന്‍ പിലിക്കോട് മുഖ്യാതിഥികളായി പങ്കെടുക്കും. സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ്, സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, സിഡ്‌കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, ന്യൂസ് മലയാളം 24 7 എം.ഡി അബുബക്കര്‍ സിദ്ധിഖ്, കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ്, കെ.സി.സി.എല്‍.എം. ഡി. പി.പി.സുരേഷ് കുമാര്‍, കേരള വിഷന്‍ ന്യൂസ് എം. ഡി. പ്രജീഷ് അച്ചാണ്ടി എന്നിവര്‍ പ്രസംഗിക്കും. സി.ഒ.എ.ജില്ലാ പ്രസിഡണ്ട് വി.വി.മനോജ്കുമാര്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം, ജില്ലാ ട്രഷറര്‍ വിനോദ്.പി, സി.സി.എന്‍ എം.ഡി.മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഹരീഷ്.പി.നായര്‍ നന്ദിയും പറയും. ചടങ്ങില്‍വെച്ച് വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് ഏാഷ്യാനെറ്റ് സ്റ്റാര്‍ സിഗര്‍ ഫെയിം ബലറാം, ശ്രീലക്ഷമി ശ്രീധര്‍ സംഘവും നയിക്കുന്ന സെവന്‍ നോട്‌സ് ബാന്റിൻ്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.ഒ.എ.ജില്ലാ പ്രസിഡണ്ട് വി.വി.മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി ഹരീഷ്.പി.നായര്‍, സി.സി.എന്‍ വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, മാനേജിംഗ് ഡയറക്ടര്‍ ടി.വി.മോഹനന്‍, എന്നിവര്‍ സംബന്ധിച്ചു.

0Shares