ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ ഞെട്ടി ക്രിസ്ത്യൻ സമൂഹം; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ജയിൽ പരിസരത്ത് നാടകീയ രംഗങ്ങൾ..

You are currently viewing ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ ഞെട്ടി ക്രിസ്ത്യൻ സമൂഹം; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ജയിൽ പരിസരത്ത് നാടകീയ രംഗങ്ങൾ..

ദില്ലി: ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ ഞെട്ടി ക്രിസ്ത്യൻ സമൂഹം. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ജയിലിലാക്കിയ സംഭവത്തിലാണ് നെറികെട്ട രാഷ്ട്രീയം ബിജെപി കളിക്കുന്നത്. കേരളത്തിൽ ഉണ്ടായ വലിയ വിവാദമാണ് ബിജെപിയെ വെട്ടിലാക്കിയത്. സംഭവം കൈവിട്ടുപോകും എന്ന അറിഞ്ഞതോടെ ബിജെപി നേതൃത്വം രക്ഷകരുടെ വേഷം കെട്ടി രംഗത്തിറങ്ങി. കന്യാസ്ത്രീകളെ ഞങ്ങൾ രക്ഷിക്കുമെന്ന് കേരള ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിനിധിയെ ഛത്തീസ്‌ഗഡിലേക്ക് അയച്ച ബി.ജെ.പി കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത്. ഛത്തീസ്‌ഗഡിലെ ബി.ജെ.പി ഭരണകൂടം തന്നെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ജയിലിലാക്കിയതും. സ്വന്തം പാർട്ടി ശിക്ഷിക്കുകയും പിന്നീട് രക്ഷകരുടെ വേഷം കെട്ടി ബിജെപി തന്നെ രാഷ്ട്രീയ നാടകം കളിക്കുന്നതും പൊതുസമൂഹം തിരിച്ചറിഞ്ഞു. ബി.ജെ.പി പ്രതിനിധിക്ക് കന്യാസ്ത്രീകളെ കാണാൻ അവസരം നൽകിയപ്പോൾ എം.പിമാർ അടങ്ങുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് അനുമതി ആദ്യം നിഷേധിച്ചതും പിന്നീട് അനുമതി നല്കിയതുമെല്ലാം ഇതൊനോടപ്പം കൂട്ടിവായിക്കണം. നാടകീയ രംഗങ്ങൾക്കാണ് ചൊവ്വാഴ്ച ഛത്തീസ്‌ഗഡിലെ ജയിൽ പരിസരം സാക്ഷ്യം വഹിച്ചത്. അതേസമയം കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ കന്യാസ്ത്രീകളുടെ ജയിൽ മോചനം അനന്തമായി നീളാനാണ് സാധ്യത.

0Shares