Categories
ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറി; സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
Trending News


കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ, എസ്.എം.എസി, എം.പി.ടിഎ എന്നിവയുടെ നേതൃത്വത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷൻ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി.ബിന്ദു, എം.പി .ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ് എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കലോത്സവം നവംബർ രണ്ടാം വാരം നടക്കും. ഇതോടൊപ്പം രാവണേശ്വരത്തെ കർഷകനായ പി. മഞ്ജുനാഥൻ സ്കൂളിലെ കുട്ടികളുടെ ഉച്ചക്കഞ്ഞി വിഭവത്തിനായി തൻ്റെ കൃഷി സ്ഥലത്ത് വിളഞ്ഞ നരമ്പൻ കൈമാറുന്ന ചടങ്ങും നടന്നു.
Also Read


Sorry, there was a YouTube error.