Trending News





ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി സെപ്റ്റംബർ 22 ഞായറാഴ്ച മദ്ഹേ മദീന റബീഹ് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ അബു ഹൈൽ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു. മദ്ഹേ മദീന റബീഹ് സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം യു.എ.ഇ KMCC ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര നിർവഹിച്ചു. മുഹമ്മദ് നബി കാണിച്ചു തന്ന ജീവിതം മാത്രകയാക്കി ജീവിക്കനും, എന്നും സമാധാനം, സഹിഷ്ണുത, സഹവാസം, പരസ്പര ബഹുമാനം എല്ലാം പഠിപ്പിച്ച പ്രവാചകനെ കൂടുതൽ പഠിക്കാനും അറിയാനും മുന്നോട്ട് വരേണ്ടതുണ്ട്. മൗലൂദ് പാരായണം, ഹുബ്ബു്റസൂൽ പ്രഭാഷണവും, പ്രവാചക പ്രകീർത്തനം കൊണ്ട് പ്രവാസി മണ്ണിൽ ഇതിഹാസം തീർത്ത റൗളത്തുൽ ജന്ന ബുർദ സംഘത്തിൻ്റെ ബുർദ മജ്ലിസും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെൽഫിറ്റ് മനാറിൽ ചേർന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീൻ, സലാം തട്ടാഞ്ചേരി, റഫീഖ് പടന്ന, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, റഫീഖ് എ.സി, പി.ഡി നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, സുബൈർ കുബണൂർ, ആസിഫ് ഹൊസങ്കടി, അഷ്‌റഫ് ബായാർ, ഫൈസൽ മുഹ്സിൻ തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.