Trending News





നീലേശ്വരം: പുരാരേഖ പുരാവസ്തു മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നീലേശ്വരം വീരർ കാവ് വെടിക്കെട്ട് അപകടം നടന്ന സ്ഥലവും പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന ആളുകളെയും സന്ദർശിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി തുടങ്ങിയ ആശുപത്രികളിൽ കഴിയുന്നവരെയാണ് മന്ത്രി സന്ദർശിച്ചത്. വെടിക്കെട്ട് അപകടത്തിൽ പെട്ടവരുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കുന്നതിന് മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം മന്ത്രി അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മറ്റിവെച്ചാണ് മന്ത്രി ജില്ലയിൽ എത്തിയത്. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.പി ജയരാജൻ, പ്രമോദ് കരുവളം, കൂലേരി രാഘവൻ, ജനാർദ്ദനൻ, പുരുഷോത്തമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Also Read


Sorry, there was a YouTube error.