Categories
Kerala local news news obitury

വിവാഹേതര ബന്ധത്തിലുണ്ടായത് രണ്ട് കുഞ്ഞുങ്ങൾ; കൊന്ന് കുഴിച്ചിട്ടു എന്ന യുവാവിൻ്റെ തുറന്നുപറച്ചിലിൽ യുവതിയും പിടിയിലായി; നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ..

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കള്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അവിവാഹിതരായ ഇരുവർക്കും ഉണ്ടായ കുഞ്ഞിനെയാണ് ഇവർ കൊലപ്പെടുത്തി കുഴിച്ചിട്ടത്. തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് ഇന്നലെ രാത്രി എത്തിയാണ് സംഭവം വിശദീകരിച്ചത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയത്. ഇതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു. തുടര്‍ന്ന് അനീഷ എന്ന യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് വർഷം മുമ്പാണ് പ്രസവിച്ച ആദ്യ കുഞ്ഞിനെ ഇവർ കുഴിച്ചിട്ടത്. ഇത് സംബന്ധിച്ച അയൽവാസിയുടെ മൊഴി പോലീസിന് ലഭിച്ചു. അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ മൊഴി. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest