Categories
ടാപ്പിംഗ് ചെയ്യുകയായിരുന്ന യുവാവിനെ കടുവ കഴുത്തിൽ കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി; മൃതദേഹം ലഭിച്ചത് അഞ്ചു കിലോമീറ്റർ അകലെ; വ്യാപക പ്രതിഷേധം
Trending News





മലപ്പുറം: ടാപ്പിംഗ് ചെയ്യവേ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം. വ്യാഴാഴ്ച പുലർച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ കടിച്ചു കൊണ്ടുപോയെന്ന് മറ്റൊരു തൊഴിലാളിയാണ് അറിയിച്ചത്. ഗഫൂറിനെ പുലി കൊണ്ടുപോവുന്നത് കണ്ടുവെന്ന് പോലീസിലും ഇദ്ദേഹം വിളിച്ച് അറിയിച്ചു. ഇതോടെ പോലീസും നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ അഞ്ചു കിലോമീറ്റർ ദൂരത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ വന്യജീവി ആക്രമണം ഉള്ളതായും പുലിയുടെ സാനിധ്യം ഉണ്ടായിട്ടും വനവകുപ്പ് നടപടി സ്വീകരിച്ചില്ല എന്നും നാട്ടുകാർ ആരോപിച്ചു. എ.പി അനിൽകുമാർ എം.എൽ.എ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. ഇതോടെ എം.എൽ.എയും നാട്ടുകാരുടെ പ്രധിഷേധം മനസ്സിലാക്കി സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി.
Also Read
വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. കടുവയെ പിടികൂടുന്നതിന് ഇന്നുതന്നെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഉറപ്പ് രേഖാമൂലം നല്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഉദ്യോഗസ്ഥർ പാലിച്ചു. മൂന്ന് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട ഗഫൂർ. വളരെ നിർധന കുടുംബത്തിലെ അംഗമാണ്. കുടുംബനാഥൻ നഷ്ട്ടമായ അവസ്ഥയിൽ വളരെ സങ്കടത്തിലാണ് നാട്ടുകാരും കൂട്ട് കുടുംബവും. 10 ലക്ഷം രൂപ ധനസഹായത്തിന് പുറമെ നാല് ലക്ഷം രൂപയും ചേർത്ത് 14 ലക്ഷം ധന സഹായം നൽകാമെന്നാണ് ധാരണ. അതിൽ അഞ്ച് ലക്ഷം രൂപ ഇന്നോ നാളെയോ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പിൽ താല്ക്കാലിക ജോലി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നാട്ടുകാരുടെ ആവശ്യം സ്ഥിരം ജോലി എന്നതാണ്. ഇതിനുള്ള ശുപാർശ ഉദ്യോഗസ്ഥർ സർക്കാരിലേക്ക് നല്കയിട്ടുണ്ട്. കടുവയെ പിടികൂടുന്നതിന് വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും നാട്ടുകാർ സഹകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കടുവയെ ജീവനോടെ അല്ല കൊന്നാണെങ്കിലും പികൂടണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Sorry, there was a YouTube error.