
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിരിച്ചു. ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യത നേടിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെയുള്ളത്.
99.99% സ്‌കോറോടെ രണ്ടുപേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ്.

കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ് ആര്യയാണ്. ആദ്യ പത്ത് റാങ്കുകാരില്‍ ഒമ്പതും ആണ്‍കുട്ടികളാണ്.
720ൽ 711 മാർക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യാഗസ്ഥനായ രമേശ് ബാബുവിൻ്റെയും ഷൈമയുടെ മകളാണ്. 23-ാം റാങ്ക് നേടിയ ആര്യയാണ് ആദ്യ അമ്പത് റാങ്കുകാരിലെ ഏക മലയാളി. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെൻ്റെറുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം പരിശോധിക്കാം.
