ലൈംഗിക ആവശ്യം മുതൽ ഷർട്ട് വരെ സർക്കാർ ഓഫീസിലെ കൈക്കൂലി; അഞ്ചു വർഷത്തിൽ കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ലൈംഗിക ആവശ്യം മുതൽ ഷർട്ട് വരെ സർക്കാർ ഓഫീസിലെ കൈക്കൂലി; അഞ്ചു വർഷത്തിൽ കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ സമ്മാനങ്ങളും പണവും വാങ്ങുന്ന ഉദ്യോഗസ്ഥർ പിടിയിലാകുന്ന നിരവധി വാര്‍‌ത്തകൾ പുറത്തുവന്നിട്ടുണ്ട്. പണമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടിരുത് എങ്കിൽ ഇപ്പോൾ അത് ഷർട്ടും ആഡംബര വസ്തുക്കളും ലൈംഗികാവശ്യങ്ങൾ വരെയെത്തി നിൽക്കുകയാണ്.

ഓഫീസുകളിൽ വെച്ച് കൈക്കൂലി വാങ്ങിക്കുന്നതിലും കൈക്കൂലി വീരന്മാരായ ഉദ്യോഗസ്ഥർ മാറ്റം വരുത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ‌ പറയുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോഴും ക്കൈക്കൂലികാർ തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ 127 പേരാണ് കൈക്കൂലി കേസിൽ പിടിയിലായിട്ടുള്ളത്.

ഈ വർഷം 40 ഉദ്യോഗസ്ഥരാണ് കൈക്കൂലി കേസിൽ പിടിയിലായത്. ഇതിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ കൈക്കൂലി വാങ്ങിച്ചവരുമുണ്ട്. ഈ വർഷം പിടിയിലായ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. 13 പേര്‍ പിടിയിലായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.

റവന്യൂ സർട്ടിഫിക്കറ്റുകൾക്കായി പലരും കൈക്കൂലി ചോദിച്ചിട്ടുള്ളത്. ഇതിനായി 1000 രൂപ മുതൽ 70,000 രൂപവരെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. ഒൺലൈനായി ലഭിക്കുന്ന സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ സാധരണക്കാരിൽ നിന്ന് കൈക്കൂലി ചോദിക്കുന്നത്.

0Shares