Categories
ദേശീയ വിരവിമുക്തി ദിനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തല ഉദ്ഘാടനം നടന്നു
Trending News





കാഞ്ഞങ്ങാട്: ദേശീയ വിരവിമുക്തി ദിനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തല ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസ്വതി കെ.വി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത, ഹെൽത്ത് സൂപ്പർ വൈസർ എം. ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ കെ. എം. ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ സിസ്റ്റർ അനിത സ്വാഗതവും, ലിറ്റിൽ ഫ്ലവർ എൻ.ഡി.ഡി നോഡൽ ഓഫീസർ രഞ്ജിനി കെ.വി നന്ദിയും അർപ്പിച്ചു.
Also Read

Sorry, there was a YouTube error.