Categories
രാവണീശ്വരം സ്കൂളിൽ ഊണിൻ്റെ മേളം; കുട്ടികൾക്ക് പകർന്നു നൽകിയത് പുത്തൻ രുചിയോടൊപ്പം അറിവിൻ്റെ മേളവും
Trending News





കാഞ്ഞങ്ങാട്: രാവണീശ്വരം സ്കൂളിൽ നാലാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ഊണിൻ്റെ മേളം എന്ന യൂണിറ്റിൽ പറയുന്നത് പ്രകാരം ഊണിൻ്റെ മേളം സംഘടിപ്പിച്ചു. പറഞ്ഞു നൽകുന്നതിന് പകരം യഥാർത്ഥ ഊണ് മേളം സംഘടിപ്പിച്ച് കുട്ടികൾക്ക് കാണിച്ചുനൽക്കുകയാണ് ചെയ്തത്. വിഭവ സമൃദ്ധമായ ഊണ് മേളം കുട്ടികൾക്ക് പകർന്നു നൽകിയത് പുത്തൻ രുചിയോടൊപ്പം അറിവിൻ്റെ മേളം കൂടിയാണ്. അമ്മമാരും അധ്യാപകരും ചേർന്ന് ഗംഭീര സദ്യ ഒരുക്കിയാണ് കുട്ടികളെ പാഠഭാഗത്തിലേക്ക് നയിച്ചത്. വിവിധ തരം പച്ചടികൾ, വറവുകൾ, അവിയൽ, ഓലൻ, കൂട്ടുകറി തുടങ്ങിയ ഇരുപതോളം കറികളും പാൽപായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. ഏതൊക്കെ പച്ചക്കറികളാണ് വിവിധ കറികളിൽ ചേർക്കുന്നത് എന്ന് കുട്ടികൾ മനസ്സിലാക്കി. അധ്യാപകരായ ഷീബ ഇ.കെ, അലിൻ ബി.ജെ, ദിലീപ് യു.കെ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി ബിന്ദു അധ്യക്ഷത വഹിച്ചു.
Also Read

Sorry, there was a YouTube error.