Categories
മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം; സ്ഥലം രജിസ്ട്രേഷൻ പൂർത്തിയായി
Trending News






കാസർകോട്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിനായി കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുതിയ ബസ്റ്റാൻ്റിന് സമീപം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിലക്ക് വാങ്ങിയ 33.5 സെൻറ് സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ആധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാന മന്ദിരത്തിനായി വിലക്ക് വാങ്ങിയ സ്ഥലം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. ചടങ്ങിൽ സി.ടി അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, കെ.ഇ. എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്മാൻ വൺ ഫോർ, യഹ്‌യ തളങ്കര, ടി.സി.എ റഹമാൻ , അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, ഹനീഫ മരവയൽ, അബ്ദുൽ റഹിം സുൽത്താൻ ഗോൾഡ്, ഹനീഫ നെല്ലിക്കുന്ന് സംബന്ധിച്ചു. ആസ്ഥാന മന്ദിര നിർമ്മാണം 2024 നവമ്പർ മാസത്തിൽ ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, ട്രഷറർ പി.എം.മുനീർ ഹാജി അറിയിച്ചു.
Also Read

Sorry, there was a YouTube error.