
സംസ്ഥാനത്തെ ഡി.സി.സി പുനഃസംഘടനയില്‍ മുസ്‌ലിം നേതാക്കളെ പൂര്‍ണമായി ഒഴിവാക്കിയതായി ചൂണ്ടികാട്ടി ഹൈക്കമാന്‍ഡിന് പരാതി.മലബാറില്‍നിന്നുള്ള എ, ഐ ഗ്രൂപ്പുകള്‍ യോജിച്ചാണ് പരാതി അയച്ചത്.മലബാറില്‍ ജനസംഖ്യാനുപാതികമായി മുസ്‌ലിം പ്രാതിനിധ്യം ലഭിച്ചില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പെടെ മുസ്‌ലിം നേതാക്കള്‍ മുന്നില്‍നിന്ന് നയിച്ച നാടാണ് മലബാര്‍.

കണ്ണൂരും മലപ്പുറവും വയനാടും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളവരെ പ്രസിഡന്റാക്കി. 72 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മലപ്പുറത്തുപോലും പരിഗണിച്ചില്ല.കഴിഞ്ഞ കാലങ്ങളില്‍ പാലിച്ച സാമുദായിക സമവാക്യം അട്ടിമറിച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ പ്രസിഡന്റായി. വി. എം സുധീരന്‍റെ കാലത്ത് കാസര്‍കോട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും പ്രാതിനിധ്യം ലഭിച്ചു.
