
കാസർകോട്: തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുൾ 75 ബാച്ചിൻ്റെ സുവർണ്ണ ജൂബിലിയുടെ ആഘോഷത്തിൻ്റെ ഭാഗമായി ‘ഗ്രീൻ കാസർകോട് ‘ മൂന്നാം ഘട്ട പദ്ധതി മുന്നാട് പീപ്പിൾസ് കോളേജ് കാമ്പസിലും തുടങ്ങി. മൂന്നാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ഇന്നു നടന്ന മുന്നാട് പീപ്പിൾസ് കോളേജിലെ പരിപാടിയിൽ കാസർകോട് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് ഇ പത്മാവതി വൃക്ഷതൈ നട്ടുപിടിപ്പിച്ചു. കാമ്പസിൽ ഇത്തരം മഹൽ പരിപാടി വിദ്യാർത്ഥി പൂർവ്വ സംഘടന നടത്തുന്നത് അപൂർവ്വമാണെന്നും കാമ്പസുകൾ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ പച്ചപ്പ് വിരിക്കുന്ന ഗ്രീൻ കാസർഗോഡ് പദ്ധതി മാതൃകപരമാണെന്നും ഇ പത്മാവതി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രിൻസിപ്പാൾ സി.കെ ലുക്കോസ് അധ്യക്ഷത വഹിച്ചു. എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു. കരുണാകരൻ വിസ്മയ, ബഷീർ വോളിബോൾ, ബി.യു അബ്ദുല്ല, സി.എൽ ഹനീഫ, സി.എം മുസ്തഫ, പി.എ മജീദ്, പട്ള മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബി.എം അബ്ദുല്ല, കബീർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, പി.എ സലാം, സി.എൽ മിർഷാദ്, കെ.എം അബ്ദുൽ ഖാദർ, ടി ശ്രീലത, ഇ.കെ രാജേഷ്, കെ മുരളീധരൻ, പായം വിജയൻ, കെ.വി സജിത്, എം ലതിക, എം വിനോദ് കുമാർ, സുരേഷ് പയ്യങ്ങാനം സംബന്ധിച്ചു.
