
കാസർകോട്: കാസർകോട് ജില്ലാ മുസ്ലിം ലീഗ് കൗൺസിൽ അംഗവും മുൻ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന നേതാവ് സിബി.മുഹമ്മദ് ഹാജി ചൂരി നിര്യതനായി. 81വയസ്സായിരുന്നു. ദീർഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡണ്ടായും, സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. സഹകാരിയും, പൗര പ്രമുഖനും പഴയ കാല നേതാക്കളിൽ പ്രമുഖനുമായിരുന്നു. പരേതരായ ബാരിക്കാട് അബ്ബാസ്- റഹീമ ചൂരി എന്നിവരുടെ മകനാണ്. പരേതനായ മുഹമ്മദ് മുബാറക് ഹാജിയുടെ സഹോദരി നബീസയാണ് ഭാര്യ. മക്കൾ:ബദറുദ്ധീൻ, സുഹറ, നസീമ. മരുമക്കൾ: അബ്ബാസ് ബന്താട് (സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്) സിഎ.അബ്ദുല്ല, റാഷിദ. സഹോദരങ്ങൾ: സിഎ.അബ്ദുൾ ലത്തീഫ്, ബി.എ. മൊയ്തീൻ, ബിഎ.അബ്ദുൾ ഗഫൂർ പരേതനായ ഹസൈനാർ.
