Trending News





മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മട്ടന്നൂരിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. മട്ടന്നൂർ വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. രാജീവ് ജോസഫിൻ്റെ നിരാഹാര സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Also Read

Sorry, there was a YouTube error.