Categories
മഞ്ജു വാര്യരുടെ 50ാം ചിത്രം പുറത്തിറങ്ങുന്നത് ധ്യാനിന്‍റെ തിരക്കഥയില്‍
മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.
Trending News





നിവിന്‍ പോളി,നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ . കഴിഞ്ഞ വര്‍ഷം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഇന്ന്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തില്‍ യഥേഷ്ടം സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയിരുന്നു.
Also Read

മികച്ച റിപ്പോര്‍ട്ടുകള്‍ സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ മറ്റൊരു ചിത്രവുമായി എത്തുകയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ് ഇപ്പോള്‍.9MM എന്നാണ് ചിത്രത്തിന്‍റെ പേര്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനില്‍ ബാബുവാണ്.
മഞ്ജു വാര്യരുടെ അന്‍പതാമത് ചിത്രമായാണ് 9MM ഒരുങ്ങുന്നത്. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ടിനു തോമസും ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളിയാണ്.

Sorry, there was a YouTube error.