Categories
entertainment Kerala national news trending

ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു; അത് ഉണ്ണിയുടെ കയ്യിൽ നിന്ന് കിട്ടി, സന്തോഷം; മാനേജർ വിപിനെതിരെ വിമർശനം..

കൊച്ചി: ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന കേസിൽ പരാതിക്കാരൻ മാനേജർ വിപിനെതിരെ വിമർശനവുമായി കൂടുതൽ പേർ രംഗത്ത്. നടൻ ഉണ്ണി മുകുന്ദൻ കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് ഉണ്ണി മുകുന്ദൻ്റെ മാനേജർ വിപിൻ കുമാർ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ നടനെ അനുകൂലിച്ചും പരാതിക്കാരനെ എതിർത്തും കൂടുതൽപേർ രംഗത്ത് വന്നത്. സംവിധായകന്‍ ജയന്‍ വന്നേരി പറയുന്നത് ഇങ്ങനെ, ഒരു സിനിമയുടെ കഥയുമായി ഉണ്ണി മുകുന്ദനെ സമീപിക്കാന്‍ ശ്രമിച്ച താനടക്കമുള്ളവര്‍ക്ക് വിപിന്‍ കുമാറില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായത്. ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് കിട്ടിയതിൽ സന്തോഷം. 2021 ൽ എൻ്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. പ്രൊഡ്യൂസർ കന്നഡ സിനികളൊക്കെ ചെയ്ത ഒരാളായിരുന്നു. അവർക്ക് ഒറ്റ കണ്ടീഷൻ ഉള്ളത് നായിക രസ്മിക മന്ദാന ആയിരിക്കണം (അന്ന് പുഷ്പ 1 റിലീസ് ചെയ്തിട്ടില്ല). സൗത്തിലെ 4 ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ. പരിപാടി കുറച്ചു വലുതായത് കൊണ്ട് പ്രൊജക്റ്റ്‌ ബാദുഷയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഗോകുലം പാർക്കിൽ പോയി ബാദുഷയോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം തിരക്കിലായത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ പിരിഞ്ഞു. എന്നാൽ അന്ന് രാത്രി പുള്ളീടെ ഒരു സുഹൃത്ത്, റിയാസ് വിളിച്ചു ബാദ്ക്ക കൂടെ ഉണ്ടെന്ന് പറഞ്ഞു പുള്ളിക്ക് ഫോൺ കൊടുത്തു. എൻ്റെ കഥ ഗംഭീരമാണെന്നും ഉണ്ണിക്ക് പെർഫോം ചെയ്യാൻ ഒത്തിരി സാധ്യതകൾ ഉണ്ടെന്നും കൊമേഴ്‌ഷ്യലി വലിയ വിജയമാകാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.

ഉണ്ണി ദുബായിൽ ആയിരുന്നത് കൊണ്ട് ബാദുഷ പറഞ്ഞത് പ്രകാരം ഉണ്ണീടെ മാനേജർ വിപിനോട് കഥ പറഞ്ഞു. കഥ കേട്ട് കൊള്ളാമെന്നു പറഞ്ഞ വിപിൻ ഇതിന് എത്ര ബഡ്ജറ്റ് ആകുമെന്ന് ചോദിച്ചു. 12 കോടി ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. എന്തോ അത് അത്ര കണ്‍വിന്‍സിംഗ് ആകാത്ത പോലെ, ശരി ഞാൻ ഉണ്ണിയോട് പറയാമെന്നു പറഞ്ഞു കൈ തന്ന് പിരിഞ്ഞു. പിന്നീട് ഒരു രണ്ടു മാസം ഒരു അപ്ഡേറ്റിന് വേണ്ടി വിപിന്റെയും ബാദുഷയുടേയും നമ്പറിൽ പല തവണ വിളിച്ചു. ആദ്യമൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ അവർ പിന്നീട് കാൾ എടുക്കാതെയും മെസേജിന് റിപ്ലൈ ചെയ്യാതെയും ആയി.

ഒടുവിൽ പ്രൊഡ്യൂസർ കൈവിട്ട് പോകുമെന്ന അവസ്ഥയിൽ മലയാളത്തിലെ മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറെ പ്രൊജക്റ്റ്‌ ഏൽപ്പിച്ചു. 24 ന് ഞാൻ വിളിച്ചു അദ്ദേഹത്തോട് ആവശ്യം പറഞ്ഞു. 26 ന് വൈകുന്നേരം 6 മണിക്ക് ഞങ്ങൾ മാരിയറ്റ് ഹോട്ടലിൽ ഉണ്ണിയെ മീറ്റ് ചെയ്തു. ഉണ്ണിയുടെ കൂടെ വിപിനും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ മുഖം മാറി. പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത് ഉണ്ണിയോട് വിപിൻ കാര്യങ്ങൾ മറച്ചുവെച്ചിരുന്നു എന്ന്. പിന്നീട് ആ പ്രൊജക്റ്റ് മുടങ്ങി. കാരണം വിപിനാണ്. ഇങ്ങനെ പോകുന്നു മാനേജർ വിപ്പിനെ കുറിച്ചുള്ള വിമർശനങ്ങൾ. സത്യത്തിൽ ഉണ്ണിയോട് കഥ പറയാൻ വിപിൻ്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന തലക്കെട്ട്, “നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി” അത് വിപിൻ്റെ പി.ആര്‍ ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാർത്തയെ എങ്ങനെ ഹൈലൈറ്റ് ചെയ്യണമെന്ന്. അതാണല്ലോ അവൻ്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം. എന്നാണ് പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest