Categories
മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടിയില്ല; അതിനിടെ “നരിവേട്ട” സിനിമയെ പ്രശംസിച്ചത് വിനയായി; നടൻ ഉണ്ണി മുകുന്ദൻ മാനേജരെ തല്ലിയ സംഭവം; കൂടുതൽ അറിയാം..
Trending News





കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് നടൻ്റെ മാനേജർ പോലീസിൽ പരാതി നൽകി. പരാതിയിൽ വിശദമായ മൊഴിയെടുത്ത പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് മാനേജർ വിപിൻ കുമാരാണ് പരാതി നൽകിയത്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിച്ചു. 18 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാ മേഖലയിലുള്ളവരുടെ കടമയായി ഞാൻ കരുതുന്നു. ഉണ്ണിയുടെ പ്രവർത്തി വേദനിപ്പിച്ചു. അതിനാൽ തന്നെ നിയമപരമായി നേരിടും. ഉണ്ണിക്കെതിരെ താര സംഘടനക്കും പരാതിനല്കിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read

Sorry, there was a YouTube error.