ക്ലബ് ഹൗസിലെ വ്യാജന്മാർ; മറ്റുളവരെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ്; താരങ്ങൾ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ക്ലബ് ഹൗസിലെ വ്യാജന്മാർ; മറ്റുളവരെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ്;  താരങ്ങൾ പറയുന്നു

വൈവിധ്യമാര്‍ന്ന ചർച്ചകൾ കൊണ്ട് തരംഗമാകുകയാണ് ക്ലബ്ബ്ഹൗസ് . എന്നാൽ ഈ പ്ലാറ്റ് ഫോമിലും വ്യാജ പ്രൊഫൈലുകളുടെ വിളയാട്ടവും സജീവമാവുന്നുണ്ട് .സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളും ധാരാളമായി കാണാം.തങ്ങളുടെ പേരില്‍ ക്ലബ്ഹൗസില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ ചൂണ്ടികാട്ടി താരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ആസിഫ് അലി, നിവിന്‍ പോളി എന്നിവരെല്ലാം രംഗത്തുവന്നിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ആള്‍മാറാട്ടം നടത്തുന്നതും മറ്റുളവരെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തന്‍റെ പേരില്‍ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും അറിയിക്കുമെന്നാണ് നിവിന്‍ പറയുന്നത്.

നേരത്തെ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും തങ്ങള്‍ക്ക് ക്ലബ്‍‌ഹൗസില്‍ അക്കൗണ്ട് ഇല്ലെന്നും തങ്ങളുടെ പേരില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും പറഞ്ഞിരുന്നു. നിലവില്‍ തനിക്ക് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും ക്ലബ് ഹൗസില്‍ പ്രചരിക്കുന്ന വ്യാജനാണെന്നും ചൂണ്ടികാട്ടി ആസിഫും രംഗത്തെത്തിയിരുന്നു.

0Shares