
ക്ലബ്ബ് ഹൗസിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ നമ്പറുകള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി കമ്പനി. ക്ലബ് ഹൗസ് ഉപയോക്താക്കളുടെ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനി വക്താവിന്‍റെ വിശദീകരണം.
ഒരു കൂട്ടം ബോട്ടുകള്‍ റാന്‍ഡമായി ഫോണ്‍ സമ്പറുകള്‍ ജനറേറ്റ് ചെയ്യുന്നതാണ്. ഗണിത ശാസ്ത്രപരമായ ചില കാരണങ്ങളാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ചില ഉപയോക്താക്കളുടെ നമ്പറുകളും അതിലുണ്ട്. എന്നാല്‍ ക്ലബ്ബ് ഹൗസിന്‍റെ എ.പി.ഐ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറില്ലെന്ന് കമ്പനി അറിയിച്ചു.

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കമ്പനി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ക്ലബ്ബ് ഹൗസ് വക്താവ് വ്യക്തമാക്കി. ക്ലബ്ബ് ഹൗസിലൂടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാകാനാണ് സാധ്യതയെന്നാണ് സെക്യൂരിറ്റി ഗവേഷകനായ രാജശേഖര്‍ രാജാരിയ അഭിപ്രായപ്പെടുന്നത്.
ഉപയോക്താക്കളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നുമില്ലാതെ ഫോണ്‍ നമ്പര്‍ മാത്രമാണ് ഡാര്‍ക്ക് വെബിലെ ഡാറ്റബേസില്‍ ഉള്ളത്. അതുമാത്രം പരിഗണിച്ച് ഡാറ്റ ചോര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
